Connect with us

National

ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററില്‍ മുടി കുടുങ്ങി; 13കാരിക്ക് ദാരുണാന്ത്യം

ഉച്ചഭാഷിണിയുടെ ശബ്ദം കാരണം ലാവണ്യയുടെ കരച്ചില്‍ ആരും കേട്ടില്ല

Published

|

Last Updated

ചെന്നൈ| തമിഴ്‌നാട്ടില്‍ ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററില്‍ മുടി കുടുങ്ങി പതിമൂന്നുകാരിക്ക് ദാരുണാന്ത്യം. കാഞ്ചീപുരം സര്‍ക്കാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി എസ് ലാവണ്യയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

പ്രതിഷ്ഠയെ ആളുകള്‍ രഥത്തില്‍ കയറ്റുമ്പോള്‍ ഡീസല്‍ ജനറേറ്റര്‍ ഘടിപ്പിച്ച കാളവണ്ടി രഥത്തിന്റെ പിന്‍ഭാഗത്ത് വച്ചിരുന്നു. രാത്രി 10 മണിയോടെ ജനറേറ്ററിന് സമീപം ഇരുന്ന ലാവണ്യയുടെ മുടി ജനറേറ്ററില്‍ കുടുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉച്ചഭാഷിണിയുടെ ശബ്ദം കാരണം ലാവണ്യയുടെ കരച്ചില്‍ ആരും കേട്ടില്ല. പിന്നീട് ജനറേറ്റര്‍ ഓഫായപ്പോഴാണ് കുട്ടിയുടെ കരച്ചില്‍ എല്ലാവരും കേട്ടത്.

ഉടന്‍ കുട്ടിയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ശേഷം കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ലാവണ്യയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തിങ്കളാഴ്ച ലാവണ്യ മരണത്തിന് കീഴടങ്ങുകയായിരുന്നു. മഗറല്‍ പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ജനറേറ്റര്‍ ഓപ്പറേറ്റര്‍ മുനുസാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

 

 

 

Latest