Connect with us

EARTH QUICK

ഹെയ്തി ഭൂചലനം: മരണം 2,207 ആയി

ഇനി കണ്ടെത്താനുള്ളത് 344 പേരെ

Published

|

Last Updated

പോര്‍ട്ട് ഓ പ്രിന്‍സ് |  കഴിഞ്ഞ ആഴ്ച ഹെയ്തിയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 2,207 ആയി. 344 പേരെ ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സിവില്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അറിയിച്ചു.

രാജ്യത്തെ ഞെട്ടിച്ച ഭൂചലനത്തില്‍ 12,268 പേര്‍ക്ക് പരുക്കേറ്റു. 53,000 വീടുകള്‍ പൂര്‍ണമായും 77,000 വീടുകള്‍ ഭാഗീകമായും നശിച്ചു. പടിഞ്ഞാറന്‍ പട്ടണമായ സെന്റ് ലൂയി ദ്യു സ്യുദിന് 12 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

 

 

 

---- facebook comment plugin here -----

Latest