Connect with us

Saudi Arabia

അറഫയോട് വിടചൊല്ലി ഹാജിമാര്‍ മുസ്ദലിഫയിലേക്ക്

സൂര്യോദയത്തിനു അല്‍പ്പം മുമ്പുവരെയാണ് ഹാജിമാര്‍ മുസ്ദലിഫയില്‍ താമസിക്കുക

Published

|

Last Updated

അറഫ |  അറഫാ സംഗമത്തിന് ശേഷം ഹാജിമാര്‍ രാപാര്‍ക്കുന്നതിനായി അറഫയില്‍ നിന്നും മുസ്ദലിഫയിലേക്ക് യാത്ര തിരിച്ചു. അറഫയില്‍ നിന്നും സൂര്യാസ്തമയത്തോടെ മടങ്ങുന്ന ഹാജിമാര്‍ മുസ്ദലിഫയിലെത്തിയ ശേഷം മഗ്രിബും ഇശാഉം ഒരുമിച്ച് നമസ്‌കരിക്കും .സൂര്യോദയത്തിനു അല്‍പ്പം മുമ്പുവരെയാണ് ഹാജിമാര്‍ മുസ്ദലിഫയില്‍ താമസിക്കുക. മിനായുടെയും അറഫയുടെയും ഇടയിലുള്ള പ്രദേശമാണിത്. മസ്ജിദുന്നമിറയില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരമാണ് മുസ്ദലിഫയിലേക്കുള്ളത് .നാലുകിലോമീറ്റര്‍ ദൂരവും 12.25 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുമാണുള്ളത്

ബലി പെരുന്നാള്‍ ദിനം ജംറതുല്‍ അഖബകളും, ജംറതുല്‍ വുസ്ത്വാ, ജംറതുല്‍ ഊലായിലും എറിയാനുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്ന് ശേഖരിച്ചാണ് ഹാജിമാര്‍ മിനയിലേക്ക് യാത്ര തിരിക്കുക

ഹജ്ജ് കര്‍മ്മത്തിന്റെ ഭാഗമായി കല്ലെറിയുന്ന ജംറതുല്‍ അഖബ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വെച്ചാണ് ചരിത്ര പ്രസിദ്ധമായ അഖബ ഉടമ്പടി നടന്നത്.മക്കയില്‍ നിന്നും ഏകദേശം ഏഴ് കിലോമീറ്റര്‍ ദൂരെയാണ് ജംറതുല്‍ അഖബ സ്ഥിതി ചെയ്യുന്നത്

 

---- facebook comment plugin here -----

Latest