Connect with us

ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ 2024 ലെ ഹജ്ജ് തീര്‍ഥാടനത്തിന് പോകാന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 4 മുതല്‍ 20 വരെ ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റായ ംംം.വമഷഇീാാശേേലല.ഴീ്.ശി എന്ന ലിങ്കിലൂടെയോ ഒമഷ ടൗ്ശറവമ എന്ന ആന്‍ഡ്രോയിഡ് ആപ്പിലൂടെയോ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഗുഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഈ ആപ് ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷകര്‍ക്ക് 20-12-2023 ന് മുമ്പ് ഇഷ്യൂ ചെയ്തതും 31-1-2025 വരെ വാലിഡിറ്റിയുള്ളതുമായ പാസ്‌പോര്‍ട്ട് ഉള്ളവരാകണം. കേരളത്തിലെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളായ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ വിമാനത്താവളങ്ങളിലൊന്ന് തെരഞ്ഞെടുക്കാം. ഇവയുള്‍പ്പെടെ രാജ്യത്താകെ 25 പുറപ്പെടല്‍ കേന്ദ്രങ്ങളാണുണ്ടാകും.

വീഡിയോ കാണാം

---- facebook comment plugin here -----

Latest