From the print
ഹജ്ജ് 2025; വിമാനം പുറപ്പെടുന്നതിന്റെ ഷെഡ്യൂളായി
കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്ന് ആദ്യ ദിവസമായ മേയ് പത്തിന് രണ്ട് ഹജ്ജ് വിമാന സര്‍വീസുകളാണുള്ളത്

കോഴിക്കോട് | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്നവരുടെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നും വിമാനം പുറപ്പെടുന്നതിന്റെ ഷെഡ്യൂളായി. ഇതുപ്രകാരം കരിപ്പൂര്‍ പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്ന് ആദ്യ ദിവസമായ മേയ് പത്തിന് രണ്ട് ഹജ്ജ് വിമാന സര്‍വീസുകളാണുള്ളത്. പുലര്‍ച്ചെ 1.10നാണ് ആദ്യ വിമാനം. വൈകിട്ട് 4.30നാണ് രണ്ടാമത്തെ ഫ്ലൈറ്റ്.
11 മുതല്‍ 15 വരെയും 20ാം തീയതിയും മൂന്ന് വിമാനങ്ങളാണുള്ളത്. 16 മുതല്‍ 19 വരെയും 21ാം തീയതിയും രണ്ട് വിമാനങ്ങളും സര്‍വീസ് നടത്തും. അവസാന ദിവസമായ 22ന് ഒരു വിമാനമാണ് സര്‍വീസ് നടത്തുക.
കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്ന് മേയ് 11നാണ് ആദ്യ വിമാന സര്‍വീസ്. പുലര്‍ച്ചെ നാലിന് ആദ്യ വിമാനവും വൈകിട്ട് 7.30 ന് രണ്ടാമത്തെ വിമാനവും ആദ്യദിനം സര്‍വീസ് നടത്തും. 11 ദിവസം ദിനേന രണ്ട് സര്‍വീസുകളും ബാക്കിയുള്ള ദിനങ്ങളില്‍ ഓരോ സര്‍വീസുകളുമാണ് ഉണ്ടാകുക. 29നാണ് കണ്ണൂരില്‍ നിന്ന് ഹജ്ജിന്റെ അവസാന വിമാനം.
കൊച്ചി പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്ന് മേയ് 16നാണ് ആദ്യ ഹജ്ജ് വിമാനം പറന്നുയരുക. വൈകിട്ട് 5.55നാണ് ആദ്യ ഫ്ലൈറ്റ്. രാത്രി 8.30ന് രണ്ടാമത്തെ വിമാനവും പുറപ്പെടും. നാല് ദിവസം ദിനേന രണ്ട് വിമാനങ്ങളും പത്ത് ദിവസം ദിനേന ഓരോ വിമാന സര്‍വീസുമാണുള്ളത്. 21ന് മൂന്ന് വിമാന സര്‍വീസുണ്ട്. മേയ് 30നാണ് അവസാന വിമാനം.
ഓരോ പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നുമുള്ള വിമാനങ്ങളില്‍ ഹാജിമാര്‍ക്ക് സേവനം ചെയ്യേണ്ട സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി നിയോഗിച്ചു. 150 ഹാജിമാര്‍ക്ക് ഒരു സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍ എന്ന നിലയിലാണ് വിന്യസിച്ചിരിക്കുന്നത്.
ജോലി തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്
തിരുവനന്തപുരം | കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്ബോര്‍ഡിന്റെ റിക്രൂട്ട്‌മെന്റ്നടപടിക്രമങ്ങള്‍ സത്യസന്ധവും സുതാര്യവും യോഗ്യത മാത്രം മാനദണ്ഡമാക്കിയും നടത്തിവരുന്നതാണെന്ന് ബോര്‍ഡ്. റിക്രൂട്ട്‌മെന്റ്നടപടികളില്‍ ഇടപെട്ട് മുന്തിയ പരിഗണന ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാര്‍ഥികളെ സമീപിച്ച് പണം തട്ടിപ്പിനുള്ള ശ്രമം നടത്തിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു.
അത്തരം വ്യക്തികളുടെ വഞ്ചനയില്‍ പെട്ടുപോകാതെ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണം. തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് ഉദ്യോഗാര്‍ഥികള്‍ പോലീസിനോ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്ബോര്‍ഡിനോ വിവരം നല്‍കണമെന്നും ദേവസ്വം റിക്രൂട്ട്‌മെന്റ്ബോര്‍ഡ് അറിയിച്ചു.