Connect with us

From the print

ഹജ്ജ് 2025: അപേക്ഷകരുടെ എണ്ണം 15,261 ആയി

3,406 അപേക്ഷകള്‍ 65 വയസ്സ് വിഭാഗത്തിലും 1,641 അപേക്ഷകള്‍ പുരുഷ മഹ്റമില്ലാത്ത സ്ത്രീ അപേക്ഷകരും 10,214 എണ്ണം ജനറല്‍ വിഭാഗത്തിലുമാണ്.

Published

|

Last Updated

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിച്ചവരുടെ എണ്ണം 15,261 ആയി. ഇതില്‍ 3,406 അപേക്ഷകള്‍ 65 വയസ്സ് വിഭാഗത്തിലും 1,641 അപേക്ഷകള്‍ പുരുഷ മഹ്റമില്ലാത്ത സ്ത്രീ അപേക്ഷകരും 10,214 എണ്ണം ജനറല്‍ വിഭാഗത്തിലുമാണ്.

സാധുവായ അപേക്ഷകര്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കവര്‍ നമ്പര്‍ മുഖ്യ അപേക്ഷകന് എസ് എം എസ് ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐ ഡിയും പാസ്സ്്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാവുന്നതാണ്.

കവര്‍ നമ്പറിന് മുന്നില്‍ 65+ വയസ്സ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഗഘഞ എന്നും മഹ്‌റമില്ലാത്ത സ്ത്രീ അപേക്ഷകര്‍ക്ക് ഗഘണങ എന്നും ജനറല്‍ കാറ്റഗറിക്ക് ഗഘഎ എന്നുമാണുണ്ടാകുക. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 23 വരെ നീട്ടിയിട്ടുണ്ട്. 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുള്ള പാസ്സ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് ഹജ്ജ് മാര്‍ഗനിര്‍ദേശങ്ങള്‍ ശ്രദ്ധാപൂര്‍വം വായിക്കണം.