Saudi Arabia
ഹജ്ജ് 2025: ആഭ്യന്തര ഹജ്ജ് തീർഥാടകർക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ചു
പാക്കേജുകൾ വാങ്ങുന്നതിനും അവലോകനം ചെയ്യുന്നതിനും നിർബന്ധിത മെനിഞ്ചൈറ്റിസ് വാക്സിനേഷൻ നിർബന്ധം

ദമാം|ഈ വർഷത്തെ ആഭ്യന്തര തീർഥാടകർക്കുള്ള ഹജ്ജ് പാക്കേജുകൾ ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്തോടെ മന്ത്രാലയത്തിൽ ആരംഭിച്ച ഔദ്യോഗിക ഓൺലൈൻ ആപ്ലിക്കേഷനായ ‘നുസ്ക്’ വഴിയും ഓൺലൈനായും ഹജ്ജിന് ബുക്കിംഗ് ചെയ്യാൻ കഴിയുമെന്ന് മന്ത്രലയം വ്യകത്മാക്കി. ഇതുവരെ ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കാത്ത രാജ്യത്തെ പൗരന്മാർക്കും, സഊദിയിൽ കഴിയുന്ന വിദേശികൾക്കുമാണ് ഹജ്ജിന് പ്രഥമ പരിഗണന ലഭിക്കുക.
പാക്കേജുകൾ വാങ്ങുന്നതിനും അവലോകനം ചെയ്യുന്നതിനും നിർബന്ധിത മെനിഞ്ചൈറ്റിസ് വാക്സിനേഷൻ സ്വീകരിച്ചിരിക്കണം. വാക്സിനേഷൻ സ്വീകരിക്കുന്നതിനായി ആരോഗ്യ മന്ത്രലയത്തിന്റെ ‘മൈ ഹെൽത്ത്’ ആപ്ലിക്കേഷനിലൂടെ ബുക്ക് ചെയ്യാവുന്നതാണെന്നും മന്ത്രാലയം പറഞ്ഞു, ഹാജിമാരുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകി സുരക്ഷിതമായ രീതിയില്‍ ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുന്നതിന്റെ ഭാഗമായാണ് വാക്സിനേഷൻ നിര്ബന്ധമാക്കിയിരിക്കുന്നത്. തീർത്ഥാടകരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കായി നാല് പ്രധാന പാക്കേജുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഹോ സ്പിറ്റാലിറ്റി ക്യാമ്പുകൾക്ക് 8,092 സഊദി റിയാലും, നവീകരിച്ച മിന ക്യാമ്പുകൾക്ക് 10,366 സഊദി റിയാലും, കിദാന അൽ-വാദി ടവറുകൾക്ക് 12,537 സഊദി റിയാലും, ജംറത്ത് പാലത്തിന് സമീപമുള്ള മിന ടവറുകൾക്ക് 13,150 സഊദി റിയാൽ എന്നിവയാണ് പാക്കേജ് നിരക്കുകൾ. തീർഥാടകർക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് പാക്കേജുകൾ തിരഞ്ഞെടുക്കാൻ കഴിയുമെന്നതാണ് പ്രധാന സവിശേഷത.
---- facebook comment plugin here -----