Kasargod
ഹജ്ജ് 2025: മൂന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ് നാളെ സഅദിയ്യയില്‍
സഅദിയ്യ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്യും.

ദേളി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്കുള്ള മൂന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസിന്റെ ജില്ലാ തല ഉദ്ഘാടനം നാളെ (20 ഞായര്‍) ദേളി ജാമിഅ സഅദിയ്യയില്‍ നടക്കും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്യും.
ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് റാഫി, ഷംസുദ്ധീന്‍ അരിഞ്ചിറ, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ സംബന്ധിക്കും. കാസറഗോഡ്, ചെര്‍ക്കള സോണിലുള്ള ഹാജിമാര്‍ പങ്കെടുക്കണം. പരിശീലന ക്ലാസുകളില്‍ വെച്ച് ഹജ്ജ് കമ്മിറ്റി നല്‍കുന്ന ബാഗ്ഗേജ് സ്റ്റിക്കറുകള്‍, മഫ്ത സ്റ്റിക്കറുകള്‍ എന്നിവ വിതരണം ചൈയ്യും. ജില്ലയിലെ മറ്റ് ക്ലാസുകള്‍ 27 ന് മള്ഹര്‍ മഞ്ചേശ്വരത്തും, 28 ന് കാഞ്ഞങ്ങാട് ബിഗ്മാളിലും മെയ് 1 ന് തൃക്കരിപ്പൂര്‍ നടക്കാവ് ശ്രീലയ ഓഡിറ്റോറിയത്തില്‍ വെച്ചും നടക്കും.
മുഴുവന്‍ തീര്‍ത്ഥാടകരും അതാത് സോണ്‍ ക്ലാസുകളില്‍ പങ്കെടുക്കണമെന്നും ജില്ലാ ട്രൈനിങ്ങ് ഓര്‍ഗനൈസര്‍ മുഹമ്മദ് സലീം അറിയിച്ചു.