Saudi Arabia
ഹജ്ജ്; ഭിന്നശേഷിക്കാരായ 300 പേര്‍ പങ്കെടുക്കും
സഊദി വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള വികലാംഗരെയും അനാഥരെയും ഹജ്ജ് നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം.
മക്ക | സഊദിയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഭിന്നശേഷിക്കാരായ 300 പേര്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഹജ്ജില്‍ പങ്കെടുക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സഊദി വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്തെ എല്ലാ പ്രദേശങ്ങളിലുമുള്ള വികലാംഗരെയും അനാഥരെയും ഹജ്ജ് നിര്‍വഹിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തീര്‍ഥാടക സംഘത്തെ ഹജ്ജ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മക്കയിലും പുണ്യസ്ഥലങ്ങളിലും തിരക്ക് കണക്കിലെടുത്ത് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ താമസ സൗകര്യങ്ങളും വളണ്ടിയര്‍ സേവനവും മന്ത്രാലയം നല്‍കും.
---- facebook comment plugin here -----