Saudi Arabia
ഹജ്ജ്; ബലികര്‍മ്മങ്ങള്‍ക്കായി എത്തിയത് 856,438 മൃഗങ്ങള്‍
ഹജ്ജ് മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ ആവശ്യമായ ബലി മൃഗങ്ങളെ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി മന്ത്രാലയം പറഞ്ഞു.
ജിദ്ദ | വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബലികര്‍മ്മങ്ങള്‍ക്കായി 856,438 മൃഗങ്ങള്‍ വിവിധ തുറമുഖങ്ങള്‍ വഴി എത്തിച്ചേര്‍ന്നതായി സഊദി പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് , അല്‍-ഹദീത തുറമുഖങ്ങള്‍ വഴിയാണ് ആട്, പശു, ഒട്ടകം തുടങ്ങിയ മൃഗങ്ങള്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് സീസണിലേക്ക് എത്തിച്ചിരിക്കുന്നത്.