Connect with us

From the print

ഹജ്ജ് അപേക്ഷ 30 വരെ സമര്‍പ്പിക്കാം

അപേക്ഷകരുടെ പാസ്സ്‌പോര്‍ട്ട് 2026 ജനുവരി 15 വരെ കാലാവധിയുള്ളതായിരിക്കണം.

Published

|

Last Updated

കൊണ്ടോട്ടി | ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഈ മാസം 30 വരെ അപേക്ഷ സമര്‍പ്പിക്കാം.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഇതുവരെ 18,835 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 3,768 അപേക്ഷകള്‍ 65ന് മുകളില്‍ പ്രായമുള്ള വിഭാഗത്തിലും 2,077 അപേക്ഷകള്‍ മഹ്‌റമില്ലാത്ത സ്ത്രീ അപേക്ഷകരുടെയും 12,990 അപേക്ഷകള്‍ ജനറല്‍ വിഭാഗത്തിലുമാണ്.

രാജ്യത്താകെ 1,32,511 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. അപേക്ഷകരുടെ പാസ്സ്‌പോര്‍ട്ട് 2026 ജനുവരി 15 വരെ കാലാവധിയുള്ളതായിരിക്കണം.

 

Latest