Kerala
ഹജ്ജ് അപേക്ഷ 16,669 ആയി
ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 3,536 എണ്ണം 65 വയസ്സ് വിഭാഗത്തിലും 1,812 എണ്ണം മഹ്‌റമില്ലാത്ത സ്ത്രീ അപേക്ഷകരും 11,321 അപേക്ഷകര്‍ ജനറല്‍ വിഭാഗത്തിലുമാണ്.
കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിച്ചവരുടെ എണ്ണം 16,669 ആയി. ഈ മാസം ഒമ്പതിന് അവസാനിക്കേണ്ട അപേക്ഷാ സമര്‍പ്പണം 23 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.
ഇതുവരെ ലഭിച്ച അപേക്ഷകളില്‍ 3,536 എണ്ണം 65 വയസ്സ് വിഭാഗത്തിലും 1,812 എണ്ണം മഹ്‌റമില്ലാത്ത സ്ത്രീ അപേക്ഷകരും 11,321 അപേക്ഷകര്‍ ജനറല്‍ വിഭാഗത്തിലുമാണ്. ലഭിച്ചവയില്‍ സ്വീകാര്യയോഗ്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിച്ചു തുടങ്ങി.
14,915 പേര്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിച്ചിട്ടുണ്ട്. കവര്‍ നമ്പര്‍ മുഖ്യ അപേക്ഷകന് എസ് എം എസ് ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐ ഡിയും പാസ്സ്്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാവുന്നതാണ്.
കവര്‍ നമ്പറിന് മുന്നില്‍ 65 വയസ്സ് വിഭാഗത്തിന് കെ എല്‍ ആര്‍ എന്നും മഹ്്‌റമില്ലാത്ത സ്ത്രീ അപേക്ഷകര്‍ക്ക് കെ എല്‍ ഡബ്ല്യു എം എന്നും ജനറല്‍ കാറ്റഗറിയിലുള്ളവര്‍ക്ക് കെ എല്‍ എഫ് എന്നുമുണ്ടാകും. അപേക്ഷകരുടെ പാസ്സ്‌പോര്‍ട്ട് 2026 ജനുവരി 15 വരെ കാലാവധിയുള്ളതായിരിക്കണം.