Connect with us

Ongoing News

ഹജ്ജ്: വര്‍ണങ്ങളില്‍ വിരിഞ്ഞ് അറഫാ മൈതാനം

തീര്‍ഥാടകര്‍ കനത്ത ചൂടിലും പല നിറങ്ങളിലുള്ള കുടകള്‍ ചൂടി ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ മൈതാനിയിലേക്ക് ഒഴുകിയെത്തിയത് വര്‍ണവിസ്മയം തീര്‍ത്തു.

Published

|

Last Updated

അറഫ | രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ കനത്ത ചൂടിലും പല നിറങ്ങളിലുള്ള കുടകള്‍ ചൂടി ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ മൈതാനിയിലേക്ക് ഒഴുകിയെത്തിയത് വര്‍ണവിസ്മയം തീര്‍ത്തു.

അറഫയില്‍ കനത്ത ചൂട് അനുഭവപ്പെടുമെന്ന് നേരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഹാജിമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ വര്‍ണക്കുടകള്‍ ചൂടി ഹാജിമാര്‍ നിരനിരയായി നീങ്ങുന്ന കാഴ്ച ഏറെ ആനന്ദം പകരുന്ന കാഴ്ചയായിരുന്നു.

Latest