Kannur
ഹജ്ജ് ക്യാമ്പ്; കണ്ണൂർ എംബാർക്കേഷനിൽ സംഘാടക സമിതിയായി
മന്ത്രി വി അബ്ദുർറഹ്മാൻ മുഖ്യരക്ഷാധികാരിയും ഹജ്ജ് കമ്മിറ്റി അംഗം പി ടി എ റഹീം എം എൽ എ ചെയർമാനുമാണ്
മട്ടന്നൂർ | സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും യാത്ര പുറപ്പെടുന്ന ഹാജിമാർക്കുള്ള ഹജ്ജ് ക്യാമ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 101 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന് യോഗം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ജില്ലാ അഡിഷണൽ മജിസ്ട്രേറ്റ് കെ കെ ദിവാകരൻ മുഖ്യാതിഥിയായി. ഹജ്ജ് കമ്മിറ്റി മെമ്പർ പി പി മുഹമ്മദ് റാഫി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കണ്ണൂർ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് മിനി, അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ലോഹിതാക്ഷൻ, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻ്റ് ടി സി നസീഹത്ത്, വൈസ് പ്രസിഡൻ്റ് അനിൽകുമാർ, എം രതീഷ്,വി എൻ മുഹമ്മദ്, ഒ പ്രീത,എന്നിവർ സംസാരിച്ചു.
ഹജ്ജ് എക്സിക്യൂട്ടീവ് ഓഫീസർ പി എ ഹമീദ് സ്വാഗതവും ഹജ്ജ് കമ്മിറ്റി മെമ്പർ പി ടി അക്ബർ നന്ദിയും പറഞ്ഞു.
ഹജ്ജ്- തീർഥാടന വകുപ്പ് മന്ത്രി വി അബ്ദുർറഹ്മാനെ മുഖ്യരക്ഷാധികാരിയായും ഹജ്ജ് കമ്മിറ്റി അംഗം പി ടി എ റഹീം എം എൽ എ ചെയർമാനുമാണ്. കൂടാതെ, എൻ ഷാജിത്ത് മാസ്റ്റർ വൈസ്ചെയർമാനും പി പി മുഹമ്മദ് റാഫി ജനറൽ കൺവീനറായും പിടി അക്ബർ കോഡിനേറ്ററായും സി കെ സുബൈർ ഹാജിയെ കൺവീനറായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
---- facebook comment plugin here -----