Kerala
ഹജ്ജ് ക്യാമ്പ് കോഴിക്കോട്ട്
കോഴിക്കോട് വിമാനത്താവള ഭൂമി ഏറ്റെടുക്കൽ; ഉടമകൾക്കുള്ള 74 കോടി സർക്കാർ നേരിട്ട് നൽകുമെന്ന് മന്ത്രി
മലപ്പുറം | ഇത്തവണ കോഴിക്കോട് കേന്ദ്രമായി തന്നെ സർക്കാർ ഹജ്ജ് ക്യാമ്പ് മുന്നോട്ട് കൊണ്ടുപോകുമെന്നും നല്ല രീതിയിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്നും മന്ത്രി വി അബ്ദുർറഹ്മാൻ. ഹജ്ജ് എംബാർക്കേഷൻ പോയിൻ്റായി കണ്ണൂരും കോഴിക്കോടും കൊച്ചിയും തിരഞ്ഞെടത്തത് ഹാജിമാർക്ക് സഹായകമാകും. എംബാർക്കേഷൻ പോയിൻ്റിൽ കണ്ണൂരിനെ കൂടി ഉൾപ്പെടുത്തിയത് കാസർകോട്, കണ്ണൂർ, വയനാട് മേഖലയിലെ യാത്രക്കാർക്ക് പ്രയോജനകരമാകുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തിൽ ഭൂമി ഏറ്റെടുക്കൽ ആഘാത പഠനം മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും. വിദഗ്ധ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. അത് കഴിഞ്ഞാൽ ഭൂമി ഏറ്റെടുക്കൽ നടപടിയടക്കം ആറ് മാസത്തിനകം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇക്കാര്യത്തിൽ പ്രദേശത്തെ ജനങ്ങളുടെ വലിയ പിന്തുണയുണ്ട്. ഭൂമിയേറ്റെടുക്കലിനുള്ള 74 കോടി രൂപ ഭൂ ഉടമകൾക്ക് സർക്കാർ നേരിട്ട് നൽകുമെന്നും മന്ത്രി പറഞ്ഞു.