Connect with us

Saudi Arabia

ഹജ്ജ്: കിംഗ് ഫഹദ് ടണലിനുള്ളില്‍ സിവില്‍ ഡിഫന്‍സ് ഫോഴ്സ് മോക് ഡ്രില്‍ നടത്തി

തീര്‍ഥാടകരുടെ സുരക്ഷയ്ക്കും പ്രഥമ പരിഗണനയാണ് നല്‍കുകന്നതെന്നും ഏത് അടിയന്തര സാഹചര്യങ്ങളെയും ഫലപ്രദമായി നേരിടാന്‍ സിവില്‍ ഡിഫന്‍സ് സജ്ജമായതായും മന്ത്രാലയം അറിയിച്ചു

Published

|

Last Updated

മക്ക  | ഹജ്ജ് സുരക്ഷയുടെ ഭാഗമായി സിവില്‍ ഡിഫന്‍സ് ഫോഴ്സ് കിംഗ് ഫഹദ് ടണലിനുള്ളില്‍ മോക് ഡ്രില്‍ നടത്തി. സഊദി വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തീപ്പിടുത്ത സമയത്ത് വാതകത്തിന്റെയും മലിനീകരണത്തിന്റെയും അളവ് അളക്കുക, പുക നീക്കം ചെയ്യാനുള്ള സാങ്കേതിക വിദ്യകള്‍ പരിശീലിക്കുക, അഗ്‌നിശമന തന്ത്രങ്ങള്‍ പരിഷ്‌കരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് മക്കയില്‍ നിന്ന് മിനയിലേക്കുള്ള പ്രധാന പാതകള്‍ കടന്ന്‌പോകുന്ന വഴിയും കൂടുതല്‍ തിരക്ക് അനുഭവപ്പെടുവന്ന ടണലുകളില്‍ മോക്ഡ്രില്‍ സംഘടിപ്പിച്ചത്

തീര്‍ഥാടകരുടെ സുരക്ഷയ്ക്കും പ്രഥമ പരിഗണനയാണ് നല്‍കുകന്നതെന്നും ഏത് അടിയന്തര സാഹചര്യങ്ങളെയും ഫലപ്രദമായി നേരിടാന്‍ സിവില്‍ ഡിഫന്‍സ് സജ്ജമായതായും മന്ത്രാലയം അറിയിച്ചു

Latest