From the print
ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി ഇ ഒ യുമായി ചര്‍ച്ച നടത്തി
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലിയാഖത്ത് അലി ആഫാഖിയുമായാണ് ചര്‍ച്ച നടത്തിയത്.
കൊണ്ടോട്ടി | അടുത്ത വര്‍ഷത്തെ ഹജ്ജ് നയരൂപവത്കരണത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലിയാഖത്ത് അലി ആഫാഖിയുമായി മുംബൈയില്‍ ചര്‍ച്ച നടത്തി.
60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ശാരീരിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍, മെഹ്റമില്ലാത്ത സ്ത്രീ വിഭാഗക്കാര്‍ എന്നിവര്‍ക്ക് മിനയില്‍ ജംറകള്‍ക്കു സമീപം തന്നെ ടെന്റ് അനുവദിക്കുന്നതിനും വളണ്ടിയര്‍ അനുപാതം 250 പേര്‍ക്ക് ഒരാള്‍ എന്നതിലേക്ക് പുനഃക്രമീകരിക്കാന്‍ പരിശ്രമിക്കുെമെന്ന് സി ഇ ഒ പറഞ്ഞു.
മക്കയിലും മദീനയിലും മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡല്‍ഹിയിലും പ്രത്യേക ഓഫീസറെ നിയമിക്കുന്നത് പരിഗണിക്കും. കേരളത്തില്‍ ആള്‍ ഇന്ത്യ ഹജ്ജ് കോണ്‍ഫറന്‍സിനു വേദിയൊരുക്കുന്നതും ഗുണകരമായിരിക്കുമെന്ന് ചെയര്‍മാന്‍ സൂചിപ്പിച്ചു.ഹജ്ജ് കമ്മിറ്റി അംഗം കെ പി സുലൈമാന്‍ ഹാജിയും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.