Saudi Arabia
ഹജ്ജ്: നുസുക് കാർഡ് വിതരണം ആരംഭിച്ചു
മക്ക, മദീന, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിലെ അവരുടെ താമസ വിവരങ്ങൾ ഉൾപ്പെടെയുള്ള സമഗ്രമായ തീർത്ഥാടക വിവരങ്ങളും അവരുടെ സേവന ദാതാവിനെ ബന്ധപ്പെടാനുള്ള വിവരങ്ങളും ഓരോ കാർഡിലും അടങ്ങിയിട്ടുണ്ട്.

മക്ക| ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കുള്ള “നുസുക്” കാർഡുകളുടെ വിതരണം ഹജ്ജ്, ഉംറ മന്ത്രാലയം ആരംഭിച്ചതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
കർശനമായ ഗുണനിലവാര-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കാർഡുകളുടെ അച്ചടി, പ്രതിദിനം 70,000 കാർഡുകൾ പ്രിന്റ് ചെയ്യാവുന്ന ആധുനിക പ്രിന്റിംഗ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് അച്ചടിച്ചിരിക്കുന്നത്.
കർശനമായ ഗുണനിലവാര-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഭ്യന്തരമായി അച്ചടിച്ച നുസുക് കാർഡുകളിൽ ഡ്യൂപ്ലിക്കേഷൻ വിരുദ്ധ സുരക്ഷാ സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സുരക്ഷാ ഉദ്യോഗസ്ഥർക്ക് തീർത്ഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
മക്ക, മദീന, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിലെ അവരുടെ താമസ വിവരങ്ങൾ ഉൾപ്പെടെയുള്ള സമഗ്രമായ തീർത്ഥാടക വിവരങ്ങളും അവരുടെ സേവന ദാതാവിനെ ബന്ധപ്പെടാനുള്ള വിവരങ്ങളും ഓരോ കാർഡിലും അടങ്ങിയിട്ടുണ്ട്. തീർത്ഥാടക മാർഗ്ഗനിർദ്ദേശം കാര്യക്ഷമമാക്കുന്നതിനും തീർത്ഥാടകർ വഴിതെറ്റിപ്പോകുന്ന സാഹചര്യങ്ങൾ കുറയ്ക്കുവാനും കഴിയും.
അന്താരാഷ്ട്ര ഹജ്ജ് തീർത്ഥാടകർക്ക് അവരുടെ നിയുക്ത തീർത്ഥാടക സേവന കമ്പനി വഴി രാജ്യത്ത് പ്രവേശിക്കുന്ന സമയത്ത് തന്നെ അവരുടെ “നുസുക്” കാർഡുകൾ ലഭിക്കും. ആഭ്യന്തര തീർഥാടകർക്ക് ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുമ്പ് അവരുടെ സേവന ഹജ്ജ് കമ്പനികളിൽ നിന്നും മക്കയിലെ നിയുക്ത ഒത്തുചേരൽ കേന്ദ്രങ്ങളിൽ നിന്നും നുസുക് കാർഡുകൾ ലഭ്യമാകും. ഹജ്ജ് പെർമിറ്റുകളും വിസകളും നൽകുന്നത് വരെ നുസുക് കാർഡ് അച്ചടി തുടരുമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു.
ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ഉദ്ദേശിക്കുന്നവർ ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നുസുക് പ്ലാറ്റ്‌ഫോം വഴിയാണ് അനുമതി നേടേണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. നുസുക് പ്ലാറ്റ്‌ഫോം ഹജ്ജ് അനുമതി പത്രം നൽകുന്നതിനുള്ള ഏകീകൃത തസ്രീഹ് സംവിധാനവുമായാണ് ഈ വർഷം സംയോജിപ്പിച്ചിരിക്കുന്നത്.