Connect with us

Saudi Arabia

ഹജ്ജ് എക്‌സ്‌പോ 2023-ന് ജിദ്ദയില്‍ തുടക്കമായി

Published

|

Last Updated

മക്ക  | സഊദി ഹജ്ജ്-ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന രണ്ടാമത് ‘ഹജ്ജ് എക്‌സ്‌പോ 2023 ന് ജിദ്ദയില്‍ തുടക്കമായി. ഈ വര്ഷത്തെ ഏക്‌സ്‌പോയിയിലും ,വിവിധ സമ്മേളനത്തിലുമായി അമ്പത്തിയാറിലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്

സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ്കാരനുമായ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണ്ണറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനാണ് ഹജ്ജ് എക്സ്പോ 2023 ഉദ്ഘാടനം ചെയ്തത്.

അല്ലാഹുവിന്റെ അഥിതികളായി പുണ്യഭൂമിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതോടൊപ്പം,കുറ്റമറ്റരീതിയിലുള്ള സേവന-പരിഹാരങ്ങള്‍ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്

ലോക രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുകയും കൂടുതല്‍ സംരംഭങ്ങളും അവസരങ്ങളും സൃഷ്ടിക്കുയാണ് ഹജ്ജ് എക്സ്പോയുടെ ലക്ഷ്യം. പത്ത് പ്രധാന സെക്ഷനുകളും 13 ഡയലോഗ് സെക്ഷന്‍,36 വര്‍ക്ക്‌ഷോപ്പുകളുമാണ് ഈ വര്‍ഷത്തെ എക്‌സ്‌പോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ഹജ്ജ്, ഉംറ സേവന കോണ്‍ഫറന്‍സ് -എക്സിബിഷന്‍ ,ഡിജിറ്റല്‍സേവനങ്ങള്‍ , ഹാജിമാര്‍ പുണ്യ ഭൂമിയിലെത്തിയത് മുതല്‍ പുറപ്പെടല്‍ വരെയുള്ള സൗകര്യങ്ങള്‍ , ഹജ്ജ് നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതില്‍ മക്ക റോഡ് പദ്ധതിയുടെ ഭാഗമായുള്ള ഇലക്ട്രോണിക് നടപടിക്രമങ്ങളും എക്‌സ്‌പോയില്‍ അവലോകനം ചെയ്യും,

സഊദി വിഷന്‍ 2030 ന്റെ ഭാഗമായി ആഗോള തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന എക്‌സ്‌പോയില്‍ ,അന്താരാഷ്ട്ര ഗവേഷകരും,വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ക്കും കോണ്‍സല്‍മാര്‍ക്കും പുറമെ മന്ത്രിമാരുടെയും വിദഗ്ധരും പങ്കെടുക്കും

നിലവില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സ്വന്തം രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്ന് തന്നെ സഊദി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന മക്ക റോഡ് പദ്ധതിയില്‍ പാകിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ,മൊറോക്കോയും ബംഗ്ലാദേശടക്കം അഞ്ച് രാജ്യങ്ങളാണുള്ളത്. പദ്ധതിയില്‍ അംഗങ്ങളായ രാജ്യങ്ങളിലെ തീര്‍ഥാടകര്‍ക്ക് സഊദിയിലെത്തിയാല്‍ എമിഗ്രേഷനില്‍ കാത്തുനില്‍ക്കാതെ വിമാനത്താവളത്തില്‍ നിന്നും നേരിട്ട് താമസ സ്ഥലത്ത് എത്താന്‍ കഴിയുമെന്നതാണ് പദ്ദതിയുടെ പ്രധാന സവിശേഷത.

2021ല്‍ നടന്ന പ്രഥമ ഹജ്ജ് എക്‌സ്‌പോയില്‍ 115 കരാറുകള്‍ വിവിധ രാജ്യങ്ങളുമായി ഒപ്പ് വെക്കുകയും 45,000 പേര്‍ എക്‌സ്പോ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു

ജിദ്ദ സൂപ്പര്‍ഡോമിലാണ് ഈ വര്ഷത്തെ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്.എക്‌സ്‌പോ ജനുവരി 12 ന് സമാപിക്കും

 

Latest