Kerala
ഹജ്ജ്: ഒന്നാം ഗഡു 24ന്മുമ്പ് അടക്കണം
1.70 ലക്ഷമാണ് ഒന്നാം ഗഡു. ബാക്കി സംഖ്യ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കും
കൊണ്ടോട്ടി| ഹജ്ജിന് തിരഞ്ഞടുക്കപ്പെട്ടവര്‍ ഒന്നാം ഗഡുവായ 1,70,000 രൂപ ഈ മാസം 24നകം അടക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശിച്ചു. ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ നിന്നും ഓരോ കവറിനും പ്രത്യേകം ലഭിക്കുന്ന ബേങ്ക് റഫറന്‍സ് നമ്പറുള്ള പേഇന്‍ സ്ലിപ്പ് ഡൗലോഡ് ചെയ്ത് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂണിയന്‍ ബേങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ശാഖയിലാണ് അടക്കേണ്ടത്.
പണമടച്ച രശീതിയുടെ ഹജ്ജ് കമ്മിറ്റിയുടെ കോപ്പി തപാല്‍ മാര്‍ഗ്ഗം എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കാലിക്ക്റ്റ് എയര്‍പോര്‍ട്ട് പി ഒ, മലപ്പുറം ജില്ല, പിന്‍: 673 674 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
ഹജ്ജിന് അടക്കേണ്ട ബാക്കി സംഖ്യ വിമാന ചാര്‍ജ്, സഊദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിക്കുന്നതാണ്. നേരത്തെ അടച്ച 81,800 പ്രോസസിംഗ് ചാര്‍ജ് ഉള്‍പ്പെടെയുള്ള സംഖ്യയാണ്. മൊത്തം സംഖ്യയില്‍ ഇത് ഉള്‍പ്പെടെ ആയിരിക്കും വരും ദിവസങ്ങളില്‍ ദിവസങ്ങളില്‍ അടവാക്കേണ്ടത്.