Religion
ഹജ്ജ്: വിദേശ ഹാജിമാർ പുണ്യഭൂമിയിലെത്തുക ആറ് വിമാനത്താവളങ്ങൾ വഴി
ജിദ്ദ- മദീന- തായിഫ് വിമാനത്താവളങ്ങൾക്ക് പുറമെ റിയാദ്, ദമാം,യാമ്പു, ത്വായിഫ് വിമാനത്താവളങ്ങൾ വഴിയും തീർഥാടകർ എത്തിച്ചേരും
മക്ക | ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർ രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ വഴി പുണ്യഭൂമിയിലെത്തുമെന്ന് സഊദി ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളായ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ്, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് എന്നിവക്ക് പുറമെ ഈ വര്ഷം റിയാദിലെ കിംഗ് ഖാലിദ്, ദമാം കിംഗ് ഫഹദ്, യാമ്പു പ്രിന്‍സ് അബ്ദുല്‍ മുഹ്‌സിന്‍, ത്വായിഫ് എന്നീ വിമാനത്തവാളങ്ങൾ വഴിയാണ് ഹാജിമാർ എത്തിച്ചേരുക.
12 ലക്ഷത്തിലധികം തീർഥാടകരാണ് ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്കായി പുണ്യഭൂമിയിലെത്തുന്നത്. ഹാജിമാരെ സ്വീകരിക്കുന്നതിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി തങ്ങളുടെ അനുഭവസമ്പത്തും കഴിവുറ്റ ജീവനക്കാരും സുഗമമായ യാത്രാനുഭവം ഉറപ്പുനൽകുന്ന മികച്ച സാങ്കേതിക സേവനങ്ങളും തീർത്ഥാടകർക്ക് ലഭ്യമാകുമെന്നും സഊദി എയര്‍ലൈന്‍സിന്റെ ഹജ്ജ് ഉംറ വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആമിര്‍ ആല്‍ ഖശീല്‍ പറഞ്ഞു.