Connect with us

hajj 2022

അറഫയിൽ നിന്ന് മുസ്ദലിഫയിലേക്കുള്ള ഹാജിമാരുടെ യാത്ര വിജയകരം: ഖാലിദ് അൽ ഫൈസൽ രാജകുമാരൻ

മുസ്ദലിഫയിലേക്കുള്ള തീർഥാടകരുടെ മടക്കയാത്രക്കായി മശാഇർ ട്രെയിൻ, ഷട്ടിൽ ബസ് സർവീസ് സൗകര്യങ്ങളാണ് ഈ വർഷ‌ം ഒരുക്കിയിരുന്നത്.

Published

|

Last Updated

മുസ്‌ദലിഫ | ഈ വർഷത്തെ അറഫാ സംഗമത്തിന് ശേഷം അറഫയിൽ നിന്ന് മുസ്ദലിഫയിലേക്കുള്ള തീർഥാടകരുടെ യാത്ര വിജയകരമായിരുന്നുവെന്ന് മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു. നാലുമണിക്കൂറിനുള്ളിൽ അനായാസയി യാത്ര പൂർത്തിയാക്കാൻ കഴിഞ്ഞതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ കൂടിയായ ഖാലിദ് രാജകുമാരൻ വ്യക്തമാക്കി.

മുസ്ദലിഫയിലേക്കുള്ള തീർഥാടകരുടെ മടക്കയാത്രക്കായി മശാഇർ ട്രെയിൻ, ഷട്ടിൽ ബസ് സർവീസ് സൗകര്യങ്ങളാണ് ഈ വർഷ‌ം ഒരുക്കിയിരുന്നത്. 8,99,353 തീർഥാടകരിൽ 2,05,000 തീർഥാടകർ ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്തിയപ്പോൾ 6,99,348 തീർഥാടകർ 16,000 ബസ് സർവ്വീസുകൾ പ്രയോജനപ്പെടുത്തി. എല്ലാ സർക്കാർ ഏജൻസികളും നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തന പദ്ധതികൾ നടപ്പിലാക്കിയതാണ് ഹാജിമാരുടെ യാത്ര സുഗമമാക്കിയതെന്നും ഗവർണ്ണർ പറഞ്ഞു.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് സഊദി ഗവൺമെന്റ് നൽകുന്ന മികച്ച സേവനങ്ങൾക്ക് സഊദി ഭരണാധികാരി സൽമാൻ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോടും പ്രത്യേക നന്ദിയുണ്ടെന്നും ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു.