Connect with us

Saudi Arabia

ഹജ്ജ്: ഇനി പറക്കാം ഇലക്ട്രിക് ഫ്‌ലയിംഗ് ടാക്‌സിയിലൂടെ പുതിയ സര്‍വീസിന് തുടക്കമായി

ഇലക്ട്രിക് ഫ്‌ലൈയിംഗ് ടാക്‌സി വഴി തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലുടനീളം എത്തിക്കുവാനും ,മെഡിക്കല്‍ സേവനഗരംഗത്തുമാണ് സേവനരംഗത്തുണ്ടാവുക

Published

|

Last Updated

മക്ക |  ഹജ്ജ് തീര്‍ത്ഥാടകരെ പുണ്യസ്ഥലങ്ങളിലെത്തിക്കുന്നതിനും , അത്യാഹിത സമയങ്ങളില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമായി ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്കായി സെല്‍ഫ് ഡ്രൈവിംഗ് ഏരിയല്‍ ടാക്‌സി സര്‍വീസ് ഉദ്ഘാടനം ചെയ്തു.

ഇലക്ട്രിക് ഫ്‌ലൈയിംഗ് ടാക്‌സി വഴി തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലുടനീളം എത്തിക്കുവാനും ,മെഡിക്കല്‍ സേവനഗരംഗത്തുമാണ് സേവനരംഗത്തുണ്ടാവുക . കൂടാതെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലൈസന്‍സ് ലഭിക്കുന്ന ലോകത്തിലെ ആദ്യ ടാക്സി സര്‍വീസാണ് പറക്കും ടാക്സി.

പുതിയ സര്‍വ്വീസിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍-ദുവൈലെജ് , സഊദി ഗതാഗത, ലോജിസ്റ്റിക് സര്‍വീസസ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍,മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന നൂതനമായ പരിസ്ഥിതി സൗഹൃദ ഗതാഗത മാതൃകകള്‍ സ്വീകരിക്കുന്നതിനും ഭാവിയിലെ ഏറ്റവും പുതിയ ഗതാഗത സാങ്കേതികവിദ്യകള്‍ പ്രയോഗിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് എയര്‍ ടാക്സിസി സംവിധാനം

ദേശീയ ഗതാഗത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി, എയര്‍ ടാക്സി സാങ്കേതികവിദ്യകള്‍, ഇലക്ട്രിക് കാറുകള്‍, ഹൈഡ്രജന്‍ ട്രെയിനുകള്‍ എന്നിവയുടെ സമാരംഭത്തിലൂടെ ഗതാഗത മേഖലയെ കൂടുതല്‍ നവീകരിക്കാനും,സ്മാര്‍ട്ട് മൊബിലിറ്റിയിലൂടെ ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുന്ന പദ്ധതികളുമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി അല്‍ ജാസര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest