Connect with us

Ongoing News

ഹജ്ജ്: ഒരുക്കം വിലയിരുത്തി മക്ക ഡെപ്യൂട്ടി ഗവർണർ 

അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് 10,000 മരങ്ങൾ നട്ടുപിടിപ്പിച്ച് വനവത്കരണ പരിപാടി

Published

|

Last Updated

മക്ക| ഈ വർഷത്തെ ഹജ്ജ് കർമത്തിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിന് ഹജ്ജ്, ഉംറ സ്ഥിരം സമിതിയുടെ ആദ്യ യോഗം  മക്ക ഡെപ്യൂട്ടി ഗവർണർ സഊദ്  ബിൻ മിഷാൽ രാജകുമാരൻ്റെ അധ്യക്ഷതയിൽ മക്കയിൽ ചേർന്നു. ഹജ്ജ് വേളയിൽ നടപ്പാക്കാൻ നിശ്ചയിച്ചിരിക്കുന്ന തീർഥാടനത്തിനാവശ്യമായ പദ്ധതികളുടെ പുരോഗതി യോഗം അവലോകനം ചെയ്തതായി സഊദി വാർത്താ ഏജൻസി റിപോർട്ട് ചെയ്തു

തീർഥാടകർ അവരുടെ ആചാരങ്ങൾ എളുപ്പത്തിലും മനസ്സമാധാനത്തിലും സുരക്ഷതത്വത്തിലും നിർവഹിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് എല്ലാ മന്ത്രാലയങ്ങളുടെയും സഹകരണത്തോടെ തീർഥാടനം സുഗമമാക്കുന്നതിൽ സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പ് കാരനുമായ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാണ് രാജകുമാരനും എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഗവർണർ സഊദ്  ബിൻ മിഷാൽ രാജകുമാരൻ പറഞ്ഞു.

ഹജ്ജിൽ പങ്കെടുക്കുന്ന വിവിധ സംഘടനകളുടെ പ്രവർത്തന സന്നദ്ധതയും പുണ്യസ്ഥലങ്ങളിലെ വികസന പുരോഗതിയും യോഗം വിലയിരുത്തി. അന്തരീക്ഷ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും താപനില കുറക്കുന്നതിനും തീർഥാടനാനുഭവം വർധിപ്പിക്കുന്നതിനുമായി 10,000 മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വനവത്കരണ പരിപാടിയും യോഗത്തിൽ ചർച്ച  ചെയ്തു.

Latest