Organisation
ഹജ്ജ്; സേവനത്തിന് സജ്ജമായി മശാഇര്‍ ട്രെയിനുകള്‍ : ട്രയല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു
ഹജ്ജ് വേളകളില്‍ അറഫാത്ത്, മുസ്ദലിഫ, മിന എന്നിവിടങ്ങളിലുണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിനായി 2010ലാണ് സര്‍വ്വീസ് ആരംഭിച്ചത്.
മക്ക| ഹജ്ജ്കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മിന-അറഫാ-മുസ്ദലിഫ എന്നിവിടങ്ങളില്‍ ഹജ്ജ് വേളയില്‍ മാത്രം സര്‍വ്വീസ് നടത്തുന്ന മശാഇര്‍ ട്രെനിനുകളുടെ ട്രയല്‍ സര്‍വ്വീസ് പൂര്‍ത്തിയായി. ഹജ്ജ് മശാഇര്‍ ട്രെയിന്‍ സേവനത്തിന് സജ്ജമായതായി സഊദി റെയില്‍വേ അതോറിറ്റി അറിയിച്ചു.
പുണ്യസ്ഥലങ്ങളില്‍ ഒന്‍പത് സ്റ്റേഷനുകളുള്ള മശാഇര്‍ ട്രെനിന്‍ സര്‍വീസിന് ഇരട്ട ട്രാക്ക് റെയില്‍പ്പാതയും സജ്ജമായിട്ടുണ്ട്. മിന, അറഫാത്ത്, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളില്‍ ട്രെയിന്‍ 7 ദിവസം പ്രവര്‍ത്തിക്കും.
മണിക്കൂറില്‍ 80 കി.മീ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും.തീര്‍ത്ഥാടകര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ഉറപ്പാക്കാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ഈ വര്‍ഷം സജ്ജീകരിച്ചിരിക്കുന്നത്.
ഹജ്ജ് വേളകളില്‍ അറഫാത്ത്, മുസ്ദലിഫ, മിന എന്നിവിടങ്ങളിലുണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിനായി 2010ലാണ് സര്‍വ്വീസ് ആരംഭിച്ചത്. മിനായില്‍ മൂന്ന്,അറഫയില്‍ രണ്ട്,മുസ്ദലിഫയില്‍ മൂന്ന്, ജംറയില്‍ ഒന്ന് എന്നിങ്ങനെയാണ് മശാഇര്‍ ട്രെയിനിന് സ്റ്റേഷനുകളുള്ളത്.