Connect with us

From the print

ഹജ്ജ്: പണമടയ്ക്കാനുള്ള തീയതി ജനുവരി ആറ് വരെ നീട്ടി

വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പണമടയ്ക്കാനുള്ള അവസാന തീയതിയും ആറ് വരെ നീട്ടിയിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട് | ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട് രേഖകള്‍ സമര്‍പ്പിച്ചവര്‍ ബാക്കി തുകയില്‍ രണ്ടാം ഗഡു 1,42,000രൂപ അടയ്ക്കാനുള്ള സമയം 2025 ജനുവരി ആറ് വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പണമടയ്ക്കാനുള്ള അവസാന തീയതിയും ആറ് വരെ നീട്ടിയിട്ടുണ്ട്.

വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ ജനുവരി ആറിനകം ആദ്യ രണ്ട് ഇന്‍സ്റ്റാള്‍മെന്റ് തുകയായ 2,72,300 രൂപ അടച്ച് (first & 2nd installment) അപേക്ഷയും അനുബന്ധ രേഖകളും ജനുവരി എട്ടിനകം ഹജ്ജ് കമ്മിറ്റി ഓഫീസില്‍ സമര്‍പ്പിക്കണം.

ഹജ്ജിന് അടവാക്കേണ്ട ബാക്കി സംഖ്യ വിമാന ചാര്‍ജ്, സഊദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കി അപേക്ഷകരുടെ എമ്പാര്‍ക്കേഷന്‍ അടിസ്ഥാനത്തില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി പിന്നീട് അറിയിക്കും. തുക സംബന്ധിച്ച വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാകുന്നതുമാണ്.

 

Latest