Saudi Arabia
ഹജ്ജ് പെർമിറ്റുകൾ ഇനി ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും
തസ്‌രീഹ് പ്ലാറ്റ്‌ഫോം ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു.

മക്ക|സഊദി ആഭ്യന്തര മന്ത്രാലയം ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി (എസ്‌ഡിഎഐഎ) സഹകരിച്ച് ഹജ്ജ് പെർമിറ്റുകൾക്കായി “തസ്‌രീഹ് പ്ലാറ്റ്‌ഫോം” എന്ന പേരിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർ, ആഭ്യന്തര തീർഥാടകർ, ഹജ്ജ് സേവന മേഖലയിൽ പ്രവർത്തിക്കുന്നവർ,ഹജ്ജ് സീസണിൽ വിശുദ്ധ മക്കയിലും ,പുണ്യ സ്ഥലങ്ങളിലും സേവനം ചെയ്യുന്നവർ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശന അനുമതി നൽകുന്നതിനായി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ “നുസൂക്” പ്ലാറ്റ്‌ഫോമുമായി സാങ്കേതിക സംയോജനത്തിലൂടെ അനുമതിപത്രവും ,ലൈസൻസുകളും ആഭ്യന്തര മന്ത്രാലയം നൽകിവരുന്നത്.
ഹജ്ജ് വേളയിൽ തൊഴിലാളികൾ,വളണ്ടിയർമാർ,അവരെ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കാൻ പുതിയ തസ്‌രീഹ് പ്ലാറ്റ്‌ഫോം വഴി സാധിക്കും. കൂടാതെ “തവക്കൽന” ആപ്ലികേഷൻ വഴി പെർമിറ്റുകൾ പരിശോധിക്കാനും സാധിക്കും.
തീർത്ഥാടകരെ സേവിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ സർക്കാർ ഏജൻസികളുടെയും പങ്കാളിത്തത്തോടെയാണ് തസ്‌രീഹ് “പ്ലാറ്റ്‌ഫോം” സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (എസ്‌ഡിഎഐഎ) വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഹജ്ജിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ- സേവന ഏജൻസികളും തമ്മിലുള്ള സാങ്കേതിക സംയോജനം വർദ്ധിപ്പിക്കുകയും ഹജ്ജ് സീസണിൽ നടപടിക്രമങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രധാന സവിശേഷത.
മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ സുരക്ഷാ ഏജൻസികൾക്ക് മൈതാൻ ആപ്ലിക്കേഷൻ വഴി പെർമിറ്റുകൾ ഓട്ടോമാറ്റിക് ആയി പരിശോധിക്കാൻ പ്രാപ്തമാക്കുന്നതാണ് തസ്രീഹ് പ്ലാറ്റ്‌ഫോം, നൂതന സാങ്കേതിക പരിഹാരങ്ങൾക്കായുള്ള ഒരു നൂതന മാതൃകകൂടിയാണിത്. സഊദി പരിവർത്തന പദ്ധതിയായ വിഷൻ 2030 ന്റെ ഭാഗമായാണ് ഹജ്ജ് തീർത്ഥാടന വേളയിൽ ഹജ്ജ് തീർത്ഥാടകരെ സേവിക്കാനും അവരുടെ ഹജ്ജ് കർമ്മങ്ങൾ എളുപ്പത്തിലും സുഗമമായും നിർവഹിക്കാൻ സഹായിക്കാനും ലക്ഷ്യമിട്ട് മികച്ച സേവനങ്ങൾ സഊദി അറേബ്യ നൽകിവരുന്നത്.
---- facebook comment plugin here -----