Connect with us

Kerala

കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്ക് 40,000 രൂപ കൂടുതല്‍

കണ്ണൂരില്‍ നിന്ന് 87,000 രൂപയും കൊച്ചിയില്‍ നിന്ന് 86,000 രൂപയും ഈടാക്കുമ്പോള്‍ 1,25,000 രൂപയാണ് കരിപ്പൂരില്‍ നിന്നുള്ള നിരക്ക്

Published

|

Last Updated

കോഴിക്കോട് | കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഹജ്ജ് യാത്രക്ക് മറ്റു എയര്‍പോര്‍ട്ടുകളെ അപേക്ഷിച്ച് 40,000 രൂപയോളം അധികം ചെലവാകും. എയര്‍ ഇന്ത്യ മാത്രമാണ് കരിപ്പൂരിലെ ഹജ്ജ് യാത്ര ടെന്‍ഡറിലുള്ളത്. 1,25000 രൂപയാണ് കരിപ്പൂരില്‍ നിന്നുള്ള നിരക്ക്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 87,000 രൂപയും കൊച്ചിയില്‍ നിന്ന് 86,000 രൂപയുമാണ് ഹജ്ജ് യാത്രക്കുള്ള വിമാന നിരക്ക്. കരിപ്പൂരിലെ ഹജ്ജ് യാത്രയ്ക്കുള്ള അധിക ചാര്‍ജിനെതിരെ കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് കത്തയച്ചെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു.

വിമാനക്കമ്പനികളുടെ രീതി ശരിയല്ലെന്നും ചാര്‍ജ് കുറയ്ക്കാന്‍ വേണ്ടിയുള്ള ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രക്ക് വീണ്ടും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് കടുത്ത ചൂഷണമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

 

Latest