Connect with us

From the print

ഹജ്ജ് മുന്നൊരുക്കം; ഹജ്ജ് കമ്മിറ്റി ചെയർമാൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്ന് യാത്ര പുറപ്പെടുന്നവർക്ക് വിമാന നിരക്കിനത്തിൽ 40,000 രൂപ അധികം വരുന്ന സാഹചര്യം സാധാരണക്കാരായ തീർഥാടകരെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ടെന്നും വിഷയത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലിൽ ഹാജിമാർ പ്രതീക്ഷയർപ്പിക്കുന്നുണ്ടെന്നും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

Published

|

Last Updated

കോഴിക്കോട് | ആസന്നമായ ഹജ്ജ് തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനും യാത്രാനിരക്കുമായി ബന്ധപ്പെട്ട തീർഥാടകരുടെ ആശങ്കകൾക്ക് പരിഹാരം തേടിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ന്യൂനപക്ഷക്ഷേമ- ഹജ്ജ്- വഖ്ഫ് മന്ത്രി വി അബ്ദുർറഹ്്മാനുമായി കൂടിക്കാഴ്ച നടത്തി.

കോഴിക്കോട് എംബാർക്കേഷൻ പോയിന്റിൽ നിന്ന് യാത്ര പുറപ്പെടുന്നവർക്ക് വിമാന നിരക്കിനത്തിൽ 40,000 രൂപ അധികം വരുന്ന സാഹചര്യം സാധാരണക്കാരായ തീർഥാടകരെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ടെന്നും വിഷയത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്നുള്ള ഇടപെടലിൽ ഹാജിമാർ പ്രതീക്ഷയർപ്പിക്കുന്നുണ്ടെന്നും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കണ്ണൂർ വിമാനത്താവളത്തിനടുത്ത് നിർമിക്കാനുദ്ദേശിക്കുന്ന ഹജ്ജ് ഹൗസിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ, 2025ലെ ഹജ്ജ് ഒരുക്കങ്ങൾ, രണ്ടാംഘട്ട ക്ലാസ്സുകളുടെ ഉദ്ഘാടനം തുടങ്ങി വകുപ്പുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഹജ്ജ് കമ്മിറ്റി അംഗം അഷ്‌കർ കോറാട് സംബന്ധിച്ചു.

Latest