Connect with us

Ongoing News

ആഭ്യന്തര തീർഥാടകരുടെ ഹജ്ജ് റിസർവേഷൻ;  അവസാന ഗഡു അടക്കാനുള്ള അവസാന തീയതി പ്രഖ്യാപിച്ചു

 40 ശതമാനം ആണ് അവസാന ഗഡു ആയി അടക്കേണ്ടത്

Published

|

Last Updated

മക്ക | ആഭ്യന്തര തീർഥാടകരുടെ ഹജ്ജ് റിസർവേഷന്റെ മൂന്നാമത്തെയും അവസാനത്തെയും ഗഡു  അടക്കുന്നതിനുള്ള  അവസാന തീയതി പ്രഖ്യാപിച്ചു. ഈ വർഷത്തെ ഹജ്ജ് സീസണിൽ സഊദി ഹജ്ജ് മന്ത്രാലയം അംഗീകരിച്ച പാക്കേജുകകളുടെ 40 ശതമാനം തുക ശവ്വാൽ 10 വരെ അടക്കാമെന്ന് ഹജ്ജ് -ഉംറ മന്ത്രാലയം  അറിയിച്ചു.

ഹജ്ജ് രജിസ്‌ട്രേഷൻ തീയതി ആരംഭിച്ചത് മുതൽ 72 മണിക്കൂറിനുള്ളിൽ തീർഥാടകർ ആദ്യഗഡുവായി 20 ശതമാനം,രണ്ടാം ഗഡു 40 ശതമാനം, മൂന്നാമത്തെയും അവസാനത്തെയും ഗഡുമായി 40 ശതമാനം ആണ് ഈ വർഷം അടക്കേണ്ടിയിരുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പണമടച്ചില്ലെങ്കിൽ  റിസർവേഷൻ റദ്ദ് ചെയ്യും. ഈ വര്ഷം ഹജ്ജ് പാക്കേജിന്റെ തുക തവണകളായി അടയ്ക്കാനുള്ള ഓപ്ഷൻ അനുവദിച്ചത് ഹാജിമാര്‍ക്ക് ഏറെ ആശ്വാസം പകരുന്നതായിരുന്നു.
ഹജ്ജ് അനുമതി പത്രങ്ങളുടെ  വിതരണം സമാനമായി ശവ്വാൽ 15ന് ആരംഭിക്കുമെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

കൊറോണക്ക് ശേഷം 2022ൽ നടന്ന ഹജ്ജിന് 10 ലക്ഷം പേർക്കായിരുന്നു ഹജ്ജിന് അവസരം. ഇവരിൽ 15 ശതമാനം ആഭ്യന്തര തീർത്ഥാടകരും 85 ശതമാനം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുമായിരുന്നു.

സഊദി  ഹജ്ജ് മന്ത്രാലയം പ്രഖ്യാപിച്ച ഹജ്ജ് ക്വാട്ടയിൽ ഈ വര്ഷം ഇന്ത്യയ്ക്ക് 1,75,025 സീറ്റുകൾ ലഭിച്ചത്. കഴിഞ്ഞ വര്ഷം കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന്  79,237 പേർക്കാണ്  ഹജ്ജിന് അനുമതി ലഭിച്ചത്.

Latest