hajj2024
ഹജ്ജ്: റോഡ് ടു മക്ക ഈ വര്‍ഷം ഇന്ത്യ ഇടം നേടിയില്ല
വിഷന്‍ 2030ന്റെ ഭാഗമായി ഹജ്ജ് തീര്‍ഥാടനം കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവു മാക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് റോഡ് ടു മക്ക പദ്ധതിക്ക് 2019ല്‍ ഔദ്യോഗികമായി തുടക്കം കുറിച്ചത്.
മക്ക | വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി പുണ്യഭൂമിയിലെത്തുന്ന ഹാജിമാര്‍ സഊദി അറേബ്യയിലേക്കുള്ള പ്രവേശന നടപടിക്രമങ്ങള്‍ അവരുടെ മാതൃരാജ്യത്തെ വിമാനത്താവളങ്ങളില്‍ വെച്ച് തന്നെ പൂര്‍ത്തിയാക്കി ആഭ്യന്തര യാത്രക്കാരെപോലെ മക്കയിലെയും മദീനയിലെയും താമസ സ്ഥലങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരുന്ന റോഡ് ടു മക്ക പദ്ധതില്‍ ഇന്ത്യ ഈ വര്‍ഷവും ഇടം നേടിയില്ല.
വിഷന്‍ 2030ന്റെ ഭാഗമായി ഹജ്ജ് തീര്‍ഥാടനം കൂടുതല്‍ സൗകര്യപ്രദവും കാര്യക്ഷമവു മാക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് റോഡ് ടു മക്ക പദ്ധതിക്ക് 2019ല്‍ ഔദ്യോഗികമായി തുടക്കം കുറിച്ചത്.
ഇ-വിസ നല്‍കല്‍, പാസ്പോര്‍ട്ട് കസ്റ്റംസ്, നടപടിക്രമങ്ങള്‍, തുടങ്ങിയ സേവനങ്ങള്‍ മാതൃരാജ്യത്തെ വിമാനത്തവളങ്ങളില്‍ വെച്ച് തന്നെ പൂര്‍ത്തിയാകുന്നതോടെ തീര്‍ഥാടകര്‍ക്ക് നടപടിക്രമങ്ങള്‍ക്ക് കാത്തിരിക്കാതെ വളരെ വേഗത്തില്‍ വിമാനത്താവളങ്ങളില്‍ നിന്നു പുറത്ത് കടക്കാനാവും. ഹജ്ജ് വേളയില്‍ വിമാനത്താവളത്തിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിനും ലഗേജുകള്‍ മക്കയിലെയും മദീനയിലെയും അവരുടെ താമസസ്ഥലത്തേക്കും നേരിട്ടെത്തിക്കാനും കഴിയുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത.
ഇന്തോനേഷ്യ, തുണീഷ്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ വര്‍ഷം റോഡ് ടു മക്ക പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുക.