Connect with us

Saudi Arabia

ഹജ്ജ് സുരക്ഷ സെക്യൂരിറ്റി ഫോഴ്‌സ് കമാൻഡർ ഹറമൈൻ റയിൽവേ സ്റ്റേഷനുകളിൽ സന്ദർശനം നടത്തി

മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരും  അദ്ദേഹത്തെ അനുഗമിച്ചിരുന്നു. 

Published

|

Last Updated

മക്ക | ഹജ്ജ് കർമ്മങ്ങൾക്ക് തുടക്കമായതോടെ തീർത്ഥാടകരുടെ സുരക്ഷാ സൗകര്യങ്ങൾ വിലയിരുത്തുന്നതിനായി  ഹറമൈൻ റയിൽവേ സ്റ്റേഷനുകളിൽ സെക്യൂരിറ്റി ഫോഴ്‌സിൻ്റെ കമാൻഡർ മേജർ ജനറൽ അബ്ദുല്ല ബിൻ സാദ് അൽ ഒതൈബിയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.

ഹാജിമാർക്ക് നൽകിവരുന്ന സേവനങ്ങൾ, സുരക്ഷാ മുന്നൊരുക്കങ്ങൾ, സുരക്ഷാ കൺട്രോൾ റൂം എന്നിവിടങ്ങളിൽ സന്ദർശനം പൂർത്തിയാക്കിയാണ് മേജർ ജനറൽ മടങ്ങിയത്. മുതിർന്ന സുരക്ഷാ ഉ ദ്യോഗസ്ഥരും  അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

സിറാജ് പ്രതിനിധി, ദമാം

Latest