hajj 2022
കോഴിക്കോട്ടെ ഹജ്ജ് സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു
രണ്ടാം സേവന കേന്ദ്രം കരിപ്പൂരിൽ

കോഴിക്കോട് | 2022ലെ അപേക്ഷകർക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആദ്യ സേവന കേന്ദ്രം കോഴിക്കോട് പുതിയറയിലെ റീജ്യനൽ ഓഫീസിൽ ആരംഭിച്ചു. ചെയർമാൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സേവന കേന്ദ്രത്തിലെ ആദ്യ അപേക്ഷ കമ്മിറ്റി അംഗം ഉമർ ഫൈസി മുക്കം സ്വീകരിച്ചു. 2022ലെ ഹജ്ജ് അപേക്ഷ സമർപ്പിച്ചവർക്കുള്ള സംസ്ഥാനതല ആദ്യ കവർ നമ്പർ അനുവദിക്കലും സി മുഹമ്മദ് ഫൈസി നിർവഹിച്ചു.
ചടങ്ങിൽ ഉമർ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗം ഐ പി അബ്ദുൽ സലാം, ആരിഫ് ഹാജി, ഇമ്പിച്ചിക്കോയ, ഹമീദ് മാസ്റ്റർ, ബാപ്പു ഹാജി, അസ്സയിൻ പന്തീർപാടം, അസിസ്റ്റന്റ് സെക്രട്ടറി എൻ മുഹമ്മദലി, കോ-ഓർഡിനേറ്റർ അശ്റഫ് അരയങ്കോട് സംസാരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ രണ്ടാമത്തെ സേവന കേന്ദ്രം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കരിപ്പൂർ ഹജ്ജ് കമ്മിറ്റി ഓഫീസിനോട് അനുബന്ധിച്ച് പ്രവർത്തനമാരംഭിക്കും.