Kozhikode
ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നാളെ നോളജ് സിറ്റിയില്‍
കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളില്‍ നിന്ന് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ്സാണ് നടക്കുക.

താമരശ്ശേരി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് തിരഞ്ഞെടുക്കപ്പെട്ട കൊടുവള്ളി, തിരുവമ്പാടി നിയോജക മണ്ഡലങ്ങളിലെ ഹാജിമാര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ് നാളെ (02-03-2024, ശനി) കൈതപ്പൊയില്‍ മര്‍കസ് നോളജ് സിറ്റിയില്‍ നടക്കും.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം രാവിലെ ഒമ്പതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിക്കും. ജനപ്രതിനിധികളും ഹജ്ജ് കമ്മറ്റി അംഗങ്ങളും ഹജ്ജ് ഒഫീഷ്യല്‍സും സംബന്ധിക്കും.
തിരുവമ്പാടി, കൊടുവള്ളി നിയോജക മണ്ഡലങ്ങളില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരും ഒന്ന് മുതല്‍ 2000 വരെ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുമാണ് ക്ലാസ്സില്‍ പങ്കെടുക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസര്‍മാരുമായി ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു. കൊടുവള്ളി: എന്‍ പി സൈതലവി 9495858962, തിരുവമ്പാടി: മയൂരി അബുഹാജി 9495636426.