hajj news
ഹജ്ജ്: മസ്ജിദുന്നമിറയുടെ പരിസരം ഇനി കൂളിംഗ് റോഡ്
25,000 ചതുരശ്ര മീറ്ററിലാണ് ചൂട് കുറയ്ക്കാന്‍ സഹായിക്കുന്ന ആസ്ഫാല്‍റ്റ് പദ്ധതി പൂര്‍ത്തിയാക്കിയത്
അറഫ | വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹജ്ജ് വേളയില്‍ ഉണ്ടായേക്കാവുന്ന കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ ഹജ്ജിന്റെ സുപ്രധാന കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മസ്ജിദുന്നമിറയും മസ്ജിദ് നമിറയുടെ പരിസരം ചൂട് കുറയ്ക്കാന്‍ സഹായിക്കുന്ന ആസ്ഫാല്‍റ്റ് പദ്ധതി പൂര്‍ത്തിയായതായി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു.
കനത്ത ചൂടിനെ പ്രതിരോധിക്കാനും ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സുഖപ്രദമായ അനുഭവം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായാണ് വിവിധ ഏജന്‍സികളുടെ പങ്കാളിത്തത്തോടെ നിര്‍മ്മിച്ച വൈറ്റ് കോട്ടിംഗ് (കൂളിംഗ്) പദ്ധതി പൂര്‍ത്തിയാക്കിയതെന്ന് റോഡ്‌സ് ജനറല്‍ അതോറിറ്റി വക്താവ് അബ്ദുല്‍ അസീസ് അല്‍ ഒതൈബി പറഞ്ഞു.
കനത്ത ചൂടില്‍ നിന്ന് ഉപരിതല താപനില ഏകദേശം 20 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് ഇതിന്റ പ്രധാന സവിശേഷത. കഴിഞ്ഞ വര്‍ഷം കല്ലേറ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന ജംറയിലേക്കുള്ള കാല്‍നട പാതകളില്‍ റോഡ് കൂളിംഗ് പദ്ധതി നടപ്പിലായത് വിജയകരമായിരുന്നു. ഹജ്ജിന്റെ സുപ്രധാന ദിനമായ അറഫാ ദിനത്തില്‍ ജനലക്ഷങ്ങള്‍ ഒരുമിച്ച് കൂടുന്ന മക്കയിലെ മസ്ജിദുല്‍ ഹറമിന് ശേഷമുള്ള പ്രവിശ്യയിലെ രണ്ടാമത്തെ വലിയ പള്ളിയായ മസ്ജിദുന്നമിറയിലേക്ക് കൂടിയാണ് പദ്ധതി വ്യാപിപ്പിച്ചത്