Connect with us

Saudi Arabia

ഹജ്ജ്: മസ്ജിദുല്‍ ഹറമില്‍ ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുള്ള സമയ ദൈര്‍ഘ്യം കുറയ്ക്കും

നിസ്‌കാര സമയങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാന്‍ ഹറമില്‍ ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുള്ള സമയ ദൈര്‍ഘ്യം കുറയ്ക്കും.

Published

|

Last Updated

മക്ക | വിശുദ്ധ ഹജ്ജിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പുണ്യ ഭൂമിയിലേക്ക് തീര്‍ഥാടകരുടെ ഒഴുക്ക് വര്‍ധിച്ചതോടെ മസ്ജിദുല്‍ ഹറമില്‍ തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ഹറം മന്ത്രാലയം. നിസ്‌കാര സമയങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാന്‍ ഹറമില്‍ ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയിലുള്ള സമയ ദൈര്‍ഘ്യം കുറയ്ക്കും.

ഹറമിലേക്കുള്ള പ്രവേശനം ഹജ്ജ് അനുമതിപത്രം മാത്രമാക്കിയതോടെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ഹാജിമാരാണ് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ജമാഅത്ത് നിസ്‌കാരങ്ങളില്‍ പങ്കെടുക്കാനായി എത്തുന്നത്. കനത്ത ചൂടിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് കണക്കിലെടുത്താണ് ഹജ്ജ് സീസണില്‍ മസ്ജിദുല്‍ ഹറമില്‍ ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടവേളയിലെ ദൈര്‍ഘ്യം കുറയ്ക്കുന്നത്.

 

Latest