Connect with us

Kerala

ഹജ്ജ് പരിശീലകൻ: അപേക്ഷ ക്ഷണിച്ചു

25നും 58നും മധ്യേ പ്രായമുള്ള ഹജ്ജ് നിർവഹിച്ചവർക്കാണ് അവസരം

Published

|

Last Updated

കോഴിക്കോട് | ഹജ്ജ് അപേക്ഷകർക്ക് മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുന്ന ഹജ്ജ് സന്നദ്ധ പരിശീലകരായി പ്രവർത്തിക്കാൻ അപേക്ഷ ക്ഷണിച്ചു. ഈ മാസം 20നകം ഓൺലൈനായി അപേക്ഷിക്കണം. ലിങ്ക് keralahajcommittee.org എന്ന വെബ്‌സൈറ്റിലുണ്ട്. 25നും 58നും മധ്യേ പ്രായമുള്ള ഹജ്ജ് കർമം നിർവഹിച്ചവർക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ പരിജ്ഞാനം വേണം.

ഹജ്ജ് അപേക്ഷകർക്ക് മാർഗനിർദേശങ്ങൾ നൽകുക, അപേക്ഷ പൂരിപ്പിക്കാൻ സഹായിക്കുക, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിർദേശങ്ങൾ നൽകുക, രേഖകൾ നൽകുന്നതിന് സഹായിക്കുക, പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുക, ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപേക്ഷകരെ യഥാസമയം അറിയിക്കുക തുടങ്ങിയവയാണ് ചുമതലകൾ.