Connect with us

Malappuram

ഹജ്ജ്- ഉംറ: കര്‍മം, ചരിത്രം, അനുഭവം' അഖില കേരള ബുക്ക് ടെസ്റ്റ് മത്സരം സംഘടിപ്പിക്കുന്നു

പ്രായഭേദമന്യേ ആര്‍ക്കും സംബന്ധിക്കാവുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 30 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം

Published

|

Last Updated

മലപ്പുറം |  മഅദിന്‍ പബ്ലിക്കേഷന്‍ വിഭാഗമായ ഉറവ ബുക്ക്സും മഅദിന്‍ ഡി എന്‍ കാമ്പസും സംയുക്തമായി അഖില കേരള ബുക്ക് ടെസ്റ്റ് മത്സരം സംഘടിപ്പിക്കുന്നു. മഅദിന്‍ ദഅവാ കോളജ് ലക്ചററും പി ആര്‍ വിഭാഗം ഡയറക്ടറുമായ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ രചിച്ച ഹജ്ജ്-ഉംറ: കര്‍മം, ചരിത്രം, അനുഭവം എന്ന പുസ്തകം അവലംബമാക്കിയാണ് ബുക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നത്.

ജൂലൈ 7 ഉച്ചക്ക് രണ്ടിന് ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന ടെസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് പതിനായിരം, അയ്യായിരം, മൂവായിരം എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും. പ്രായഭേദമന്യേ ആര്‍ക്കും സംബന്ധിക്കാവുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 30 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്കും ബുക്കിംഗിനും 9744193941, 7736519516 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

Latest