Connect with us

From the print

മഹ്‌റമില്ലാത്ത ഹജ്ജുമ്മമാര്‍ ഇന്ന് മടങ്ങിയെത്തും

മൂന്ന് വിമാനങ്ങളിലായി 498 ഹജ്ജുമ്മമാരാണ് എത്തുന്നത്.

Published

|

Last Updated

കൊണ്ടോട്ടി | സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പുറപ്പെട്ടിരുന്ന മഹ്‌റമില്ലാത്ത ഹജ്ജുമ്മമാര്‍ ഇന്ന് കരിപ്പൂരില്‍ തിരിച്ചെത്തും. മൂന്ന് വിമാനങ്ങളിലായി 498 ഹജ്ജുമ്മമാരാണ് എത്തുന്നത്. ആദ്യ വിമാനം പുലര്‍ച്ചെ 1.05നും രണ്ടാമത്തെത് വൈകുന്നേരം 3.25നും മൂന്നാമത്തെ വിമാനം വൈകിട്ട് 6.25 നും കരിപ്പൂരില്‍ എത്തും.

മഹ്‌റമില്ലാത്ത ഹജ്ജുമ്മമാര്‍ക്ക് മാത്രമായി 12 സര്‍വീസുകളാണ് കരിപ്പൂരിലേക്കുള്ളത്. ഇന്നലെ വരെ എട്ട് വിമാനങ്ങളിലായി 1,309 ഹാജിമാര്‍ കരിപ്പൂരില്‍ തിരിച്ചെത്തി.

ഇന്നലെ രാവിലെ എട്ടിനും വൈകിട്ട് 3.40നും രണ്ട് വിമാനങ്ങള്‍ ഹാജിമാരെയും വഹിച്ച് എത്തി. ആദ്യ വിമാനത്തില്‍ 162 ഹാജിമാരും രണ്ടാമത്തെ വിമാനത്തില്‍ 163 ഹാജിമാരുമാണ് കരിപ്പൂരിലെത്തിയത്.

 

Latest