Kerala
ഹക്കീം ഫൈസി ആദൃശ്ശേരിയുടെ രാജി സ്വീകരിച്ചു; ഹബീബുല്ല ഫൈസി പുതിയ ജനറല്‍ സെക്രട്ടറി
നിയമ തടസ്സങ്ങള്‍ നീക്കിയതിന് ശേഷമാണ് പുതിയ ജനറല്‍ സെക്രട്ടറിയെ പ്രഖ്യാപിക്കുന്നതെന്നും സ്വാദിഖലി തങ്ങൾ
മലപ്പുറം | കോഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ച് ഹക്കീം ഫൈസി ആദൃശ്ശേരി നല്‍കിയ കത്ത് സ്വീകരിക്കുന്നതായി സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. സമസ്ത നേതാക്കളുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഫിബ്രവരിയിലാണ് ഹക്കീം ഫൈസിയോട് രാജി ആവശ്യപ്പെട്ടത്.
അതോടൊപ്പം, ഹബീബുല്ല ഫൈസിയെ സി ഐ സി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു. സമസ്തയുടെയും സി ഐ സിയുടെയും നേതാക്കളുമായി സംസാരിച്ച ശേഷമാണ് പുതിയ നിയമനമെന്നും സി ഐ സി പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.
റമസാന്‍ മാസമായതിനാലാണ് രാജി സ്വീകരിക്കുന്നത് വൈകിയത്. കൂടാതെ, ആദൃശ്ശേരിയുടെ രാജിസ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന നിയമ തടസ്സങ്ങള്‍ നീക്കിയതിന് ശേഷമാണ് പുതിയ ജനറല്‍ സെക്രട്ടറിയെ പ്രഖ്യാപിക്കുന്നതെന്നും സ്വാദിഖലി തങ്ങള്‍ പറഞ്ഞു.
സി ഐ സിയുടെ അസ്സിസ്റ്റന്‍ഡ് കോര്‍ഡിനേറ്ററായിരുന്നു ഹബീബുല്ല ഫൈസി.