Connect with us

Kerala

ഹക്കീം ഫൈസി ആദ്യശ്ശേരി സി ഐ സി ജന. സെക്രട്ടറി സ്ഥാനം ഒഴിയും

പാണക്കാട് നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം

Published

|

Last Updated

മലപ്പുറം | കോഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് (സി ഐ സി) ജനറല്‍ സെക്രട്ടറി പദവി ഹക്കീം ഫൈസി ആദ്യശ്ശേരി ഒഴിയും. ഇന്ന് രാത്രി മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സി ഐ സി പ്രസിഡന്റുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായി പാണക്കാട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. രാത്രി 9.30ന് തുടങ്ങിയ ചര്‍ച്ച രണ്ട് മണിക്കൂറോളം നീണ്ടു.

ചര്‍ച്ചയില്‍ ജനറല്‍ സെക്രട്ടറി പദവി രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന. മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

നേരത്തെ, സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ആദര്‍ശ വിരുദ്ധ പ്രചാരണങ്ങളുടെയും പേരില്‍ സമസ്ത (ഇ കെ വിഭാഗം) അച്ചടക്ക നടപടി സ്വീകരിച്ച ഹകീം ഫൈസി ആദൃശ്ശേരിയുടെ കൂടെ സംഘടന നേതാക്കളും പ്രവര്‍ത്തകരും വേദി പങ്കിടുകയോ സഹകരിക്കുകയോ ചെയ്യരുതെന്നും പരിപാടികളില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കുകയോ ചെയ്യരുതെന്നും എസ് വൈ എസ് ( ഇ കെ വിഭാഗം), എസ് കെ എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളുടെ സംയുക്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

ഇതിനിടെ, സമസ്ത (ഇ കെ വിഭാഗം) യുവജന വിഭാഗത്തിന്റെ വിലക്ക് ലംഘിച്ച് സാദിഖലി ശിഹാബ് തങ്ങളുമായി അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയുമായി തങ്ങള്‍ വേദി പങ്കിട്ടിരുന്നു. നാദാപുരത്ത് വാഫി കോളജ് ഉദ്ഘാടന വേദിയിലാണ് ഇരുവരും എത്തിയത്. സംഭവം വിവാദമാകുകയും ചെയ്തു. ഇതിനിടെയാണ് ഇന്ന് രാത്രി ഹക്കീം ഫൈസി പാണക്കാടെത്തിയത്. സമസ്ത (ഇ കെ വിഭാഗം) നേതൃത്വത്തിന് രാജിക്കത്ത് ഇന്ന് നല്‍കുമെന്നാണ് സൂചന.

 

.

---- facebook comment plugin here -----

Latest