Kerala
ഹലാല്‍ വിവാദം ഉയര്‍ത്തുന്നത് ന്യൂനപക്ഷങ്ങളെ ആക്രമിക്കാന്‍: മുഖ്യമന്ത്രി
പാര്‍ലമെന്റില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിലും ഹലാല്‍ മുദ്രയുണ്ട്.
കണ്ണൂര്‍ | ഹലാല്‍ വിവാദം സംഘപരിവാര്‍ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരമൊരു വിവാദം ഉയര്‍ത്തുന്നത് ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയെന്ന ഉദ്ദേശത്തോടെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനാണ് ശ്രമിക്കുന്നത്.ആധുനിക ജനാധിപത്യത്തിൽ നിന്ന് വ്യതിചലിച്ച് ഹിന്ദുത്വരാഷ്ട്രമുണ്ടാക്കാനാണ് ശ്രമം
ഹലാല്‍ എന്നാല്‍ കഴിക്കാന്‍ കൊള്ളാവുന്ന ഭക്ഷണം എന്ന അര്‍ഥമെയുള്ളു. പാര്‍ലമെന്റില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിലും ഹലാല്‍ മുദ്രയുണ്ട്. ഹലാല്‍ വിവാദത്തിന്റെ പൊള്ളത്തരം സംഘപരിവാറിന് ബോധ്യപ്പെട്ടിട്ടുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സി പി എം പിണറായി ഏരിയ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.