Connect with us

halal food conspiracy

ഹലാല്‍ വിവാദം: കെ സുരേന്ദ്രനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പരാതി

തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും കന്റോണ്‍മെന്റ് സ്റ്റേഷനിലുമാണ് പരാതി നല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം | ഹലാല്‍ ഭക്ഷണത്തിന്റെ പേര് പറഞ്ഞ് മുസ്ലിംങ്ങള്‍ക്കെതിരെ വ്യാജപ്രചാരണങ്ങള്‍ നടത്തിയ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പോലീസില്‍ പരാതി നല്‍കി. സുരേന്ദ്രനെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ അനില്‍ കുമാറാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്കും കന്റോണ്‍മെന്റ് സ്റ്റേഷനിലും പരാതി നല്‍കിയത്.

കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ സംഘ്പരിവാര്‍ ബോധപൂര്‍വം സൃഷ്ടിച്ച കഥയാണ് ഹലാല്‍ വിവാദം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനാണ് ശ്രമം. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന ശ്രമങ്ങളാണ് സുരേന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിലുണ്ട്.