Connect with us

halal food conspiracy

ഹലാല്‍ ഭക്ഷണം; പറഞ്ഞ വാക്ക് 'വിഴുങ്ങി' സുരേന്ദ്രന്‍

മാധ്യമ പ്രവര്‍ത്തകര്‍ തെളിവ് നല്‍കിയപ്പോള്‍ തട്ടിക്കയറി ഒഴിഞ്ഞുമാറ്റം

Published

|

Last Updated

പാലക്കാട് |  കഴിഞ്ഞ ദിവസം പറഞ്ഞ ഹലാല്‍ പരാമര്‍ശം വിഴുങ്ങി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പാലക്കാട് പ്രസ്‌ക്ലബ്ബ് സമ്മേളനത്തിനിടെയാണ് ഹലാല്‍ഭക്ഷണം സംബന്ധിച്ച് വിഷയത്തില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് വ്യക്തമായ ഉത്തരമുട്ടിയപ്പോള്‍ ഒഴിഞ്ഞുമാറിയത്.

‘എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് താങ്കള്‍ ഹലാല്‍ ഹോട്ടലുകളില്‍ തുപ്പിയ ഭക്ഷണമാണ് നല്‍കുന്നത് എന്ന് പറഞ്ഞതെ’ന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. ഞാന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ, എവിടെയാണ് പറഞ്ഞത് എന്നായി സുരന്ദ്രന്‍. ഹലാല്‍ ഹോട്ടലുകളില്‍ മൊല്ലാക്കമാരെ കൊണ്ടുവന്ന് തുപ്പിയാണ് ഭക്ഷണം നല്‍കുന്നതെന്ന് താങ്കല്‍ പ്രസംഗിച്ചിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തര്‍ വിശദീകരിച്ചു. ‘ഹോട്ടലില്‍ തുപ്പുന്നു എന്ന് ഞാന്‍ പറഞ്ഞോ ഒന്ന് കാണിക്കൂ’ എന്ന് സുരേന്ദ്രന്‍ പറഞ്ഞതോടെ കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഭാഗം മൊബൈലില്‍ മാധ്യമപ്രവര്‍ത്തകന്‍ കേള്‍പ്പിക്കുകയായിരുന്നു. ഇതോടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ തെളിവ് നല്‍കിയ മാധ്യമപ്രവര്‍ത്തകനോട് തട്ടിക്കയറി. താനാരാണെന്ന് ചോദിച്ച് പ്രകോപിതനായ അദ്ദേഹം ഉടന്‍ വിഷയത്തില്‍ നിന്ന് മാറുകയായിരുന്നു.