Kerala
അരനൂറ്റാണ്ട് പൂരക്കളിയില്‍ ; മേമുണ്ട സ്‌കൂളിന് 62ാമത് സംസ്ഥാന കലോത്സവത്തിലും എ ഗ്രേഡുമായി മടക്കം
പൂരക്കളിയില്‍ കുട്ടികളെ കഴിഞ്ഞ 27 വര്‍ഷമായി പരിശീലിപ്പിക്കുന്നത് കാസര്‍ഗോഡ് സ്വദേശി മാണിയാട്ട് നാരായണന്‍ ഗുരുക്കളാണ്.
കൊല്ലം | 62ാമത് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ കൊല്ലത്ത് എത്തിയ മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ അര നൂറ്റാണ്ട് പിന്നിടുകയാണ് പൂരക്കളിയില്‍.തുടര്‍ച്ചയായി 27ാം തവണയാണ് ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ സ്‌കൂള്‍ പൂരക്കളിയില്‍ മത്സരിക്കുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലാവട്ടെ തുടര്‍ച്ചയായി 21ാം തവണയും.ഈ തവണയും പതിവ് തെറ്റിക്കാതെ വിദ്യാലയം എ ഗ്രേഡ് കരസ്ഥമാക്കിയിട്ടുണ്ട്. കോവിഡ് മുടക്കിയ കലോത്സവങ്ങള്‍ ഒഴിച്ചാല്‍ എല്ലാ കലോത്സവ വേദികളിലും മേമുണ്ടയുടെ പൂരക്കളി മത്സരാര്‍ഥികള്‍ ഉണ്ടാവാറുണ്ട്.
പൂരക്കളിയില്‍ കുട്ടികളെ കഴിഞ്ഞ 27 വര്‍ഷമായി പരിശീലിപ്പിക്കുന്നത് കാസര്‍ഗോഡ് സ്വദേശി മാണിയാട്ട് നാരായണന്‍ ഗുരുക്കളാണ്. തനിമ നഷ്ടപ്പെടാതെ പൂരക്കളിയെ എന്നും നെഞ്ചോടു ചേര്‍ത്ത വിദ്യാലയമാണ് മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍.
കണ്ണൂര്‍ ,കാസര്‍ഗോഡ് ജില്ലകളിലെ ക്ഷേത്രങ്ങളിലെ അനുഷ്ഠാന കലയാണ് പൂരക്കളി. 12 പേരടങ്ങുന്ന ഒരു ടീമാണ് പൂരക്കളിയില്‍ പങ്കെടുക്കുന്നത്.