Kerala
വാഹനപരിശോധനയില്‍ അരക്കോടി രൂപയുടെ കുഴല്‍പണം പിടിച്ചെടുത്തു
കാസര്‍കോട് ഭാഗത്തുനിന്നും പടന്ന ഭാഗത്തേക്ക് കാറില്‍ പണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാവുന്നത്.

കാഞ്ഞങ്ങാട് | ഹോസ്ദുര്‍ഗ് പോലീസ് കാഞ്ഞങ്ങാട് കുശാല്‍ നഗറില്‍ നടത്തിയ വാഹന പരിശോധനയില്‍ അരക്കോടി രൂപയുടെ കുഴല്‍പണം പിടിച്ചെടുത്തു. ലോക്‌സഭ തെരഞ്ഞടുപ്പിന്റെ ഭാഗമായി കള്ളപ്പണം ഇറക്കുന്നത് തടയാനായാണ് ഹോസ്ദുര്‍ഗ് പോലീസ് വാഹന പരിശോധന നടത്തിയത്. ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ എംപി ആസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചെങ്കള എതിര്‍ത്തോട് സ്വദേശി മൊയ്തീന്‍ ഷായില്‍ നിന്നും കള്ളപണം പിടികൂടിയത്. കാസര്‍കോട് ഭാഗത്തുനിന്നും പടന്ന ഭാഗത്തേക്ക് കാറില്‍ പണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാവുന്നത്.
സബ് ഇന്‍സ്പെക്ടര്‍ സുഭാഷ്, കാസര്‍കോട് എസ്പി, എസ്‌ഐ അബൂബക്കര്‍,കല്ലായി, ശിവകുമാര്‍, രാജേഷ് മാണിയാട്ട്,ജിനേഷ് കുട്ടമത്ത് ,നിഖില്‍ മലപ്പില്‍ എന്നിവരാണ് പരിശോധനക്ക് നേതൃത്വം കൊടുത്ത സ്ക്വാഡില്‍ ഉണ്ടായിരുന്നത്.
വരും ദിവസങ്ങളിലും വാഹന പരിശോധന ശക്തമാക്കുമെന്നും കഞ്ചാവ് ,മയക്കുമരുന്ന് വ്യാപനം അടക്കം തടയാനുള്ള നടപടികള്‍ തുടരുമെന്നും എസ്എച്ഒ എംപി ആസാദ് അറിയിച്ചു.