Connect with us

National

തിരുപ്പതി ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച അരക്കിലോയോളം സ്വര്‍ണം കവര്‍ന്നു; ജീവനക്കാരന്‍ പിടിയില്‍

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പത്തിലേറെ തവണയായി ഇയാള്‍ 46 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം വരുന്ന സ്വര്‍ണ ബിസ്‌കറ്റുകളും ആഭരണങ്ങളമാണ് മോഷ്ടിച്ചത്

Published

|

Last Updated

തിരുപ്പതി | തിരുപ്പതി ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തില്‍ നിന്ന് അരക്കിലോയോളം മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍. 40കാരനായ കരാര്‍ തൊഴിലാളി വി പഞ്ചലയ്യയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പത്തിലേറെ തവണയായി ഇയാള്‍ 46 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം വരുന്ന സ്വര്‍ണ ബിസ്‌കറ്റുകളും ആഭരണങ്ങളമാണ് മോഷ്ടിച്ചത്.പഞ്ചലയ്യ ക്ഷേത്രത്തിലെ പരകാമണി വിഭാഗത്തില്‍ പുറംകരാര്‍ തൊഴിലാളിയായാണ്

പണവും സ്വര്‍ണാഭരണങ്ങളും തരം തിരിക്കുന്നതിനിടെയാണ് യുവാവ് മോഷണം പതിവാക്കിയത്. മോഷ്ടിച്ച പണം ബേങ്കിലും സ്വര്‍ണാഭരണങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയുമാണ് ചെയ്തിരുന്നത്.ജനുവരി 12ന് അറസ്്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു. ക്രിമിനല്‍ വിശ്വാസവഞ്ചനയ്ക്ക് ബിഎന്‍എസ് 316 (5) പ്രകാരമാണ് അറസ്റ്റെന്നും പോലീസ് പറഞ്ഞു.