Connect with us

Kerala

മലയിന്‍കീഴ് വോട്ടിങ് ബൂത്തില്‍ അരലക്ഷം രൂപ ഉപേക്ഷിച്ച നിലയില്‍

മച്ചേല്‍ 112ാം ബൂത്തിലാണ് പണം കണ്ടെത്തിയത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിന് കീഴില്‍ വരുന്ന പ്രദേശമായ മലയിന്‍കീഴ് വോട്ടിങ് ബൂത്തില്‍ പണം കണ്ടെത്തി.മച്ചേല്‍ 112ാം ബൂത്തിലാണ് പണം കണ്ടെത്തിയത്.

അരലക്ഷം രൂപയാണ് തറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലത്തെത്തി പരിശോധന നടത്തി.പണം ആരുടേതാണെന്നതില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍  അന്വേഷണം നടത്തുന്നുണ്ട്.

Latest