Connect with us

T20 WORLD CUP

മില്ലറിനും മാര്‍ക്രമിനും അര്‍ധ സെഞ്ചുറി; ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്ക

അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കിയത്.

Published

|

Last Updated

പെര്‍ത്ത് | ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കളി മറന്ന പിച്ചില്‍ രണ്ട് അര്‍ധ ശതകങ്ങളുമായി മികച്ച ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഐഡന്‍ മാര്‍ക്രമും ഡേവിഡ് മില്ലറുമാണ് അര്‍ധ സെഞ്ചുറി നേടിയത്. രണ്ട് ബോള്‍ ശേഷിക്കെ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന ദുര്‍ബല സ്‌കോര്‍ ആണ് ഉയര്‍ത്തിയത്. 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കയുടെ മറുപടി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ സൂര്യകുമാര്‍ യാദവ് മാത്രമാണ് തിളങ്ങിയത്. 40 ബോളില്‍ അദ്ദേഹം 68 റണ്‍സെടുത്തു. സൂര്യകുമാറിന്റെ ഈ ഒറ്റയാള്‍ പോരാട്ടമില്ലെങ്കില്‍ ഇന്ത്യ അമ്പേ തകര്‍ന്നടിഞ്ഞേനെ. നാല് വിക്കറ്റെടുത്ത ലുംഗി ന്‍ഗിഡിയും മൂന്ന് വിക്കറ്റെടുത്ത വെയ്ന്‍ പര്‍ണേലുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.

ദക്ഷിണാഫ്രിക്കയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. എന്നാല്‍, മാര്‍ക്രം- മില്ലര്‍ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയം അനായാസമാക്കിയത്. ഇന്ത്യയുടെ അര്‍ശ്ദീപ് സിംഗ് രണ്ട് വിക്കറ്റെടുത്തു.

Latest