Connect with us

Kerala

പകുതി വില തട്ടിപ്പ്: കോട്ടയം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 118 കേസുകള്‍

കാഞ്ഞിരപ്പള്ളിയില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുള്ളത്-30.

Published

|

Last Updated

കോട്ടയം | പകുതി വിലയ്ക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വരെ കോട്ടയം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 118 കേസുകള്‍.

കാഞ്ഞിരപ്പള്ളിയില്‍ ആണ് ഏറ്റവും കൂടുതല്‍ കേസുള്ളത്-30.

എരുമേലി-22, മുണ്ടക്കയം-18, പൊന്‍കുന്നം-10, ഈരാറ്റുപേട്ട-9, പാല-6, കുറവിലങ്ങാട്-4, കറുകച്ചാല്‍-3 കേസുകളും തലയോലപ്പറമ്പ്, വൈക്കം, പള്ളിക്കത്തോട്, ഏറ്റുമാനൂര്‍, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ രണ്ട് കേസുകള്‍ വീതവും, കോട്ടയം വെസ്റ്റ്, ചങ്ങനാശ്ശേരി, മണിമല, മേലുകാവ്, പാമ്പാടി, രാമപുരം എന്നീ സ്റ്റേഷനുകളില്‍ ഓരോ കേസ് വീതവുമാണ് രജിസ്റ്റര്‍ ചെയ്തത്.

 

Latest